HOME

പെസഹാ വ്യാഴാഴ്ച (Pascha Thursday)

സന്ധ്യാ (Evening)

ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.
1. സ്വജനത്തിൻ-തുപ്പലതേല്ക്കുകയാൽ
അന്യ-ജനത്തെ വീണ്ടോനേ-
	ദേവാ! ദയ ചെയ്തീടണമെ. 

2. സുരഭിലമാം-മൂറോൻ തൈലത്താൽ
സഭയെ-മോദിപ്പിച്ചോനേ- ദേവാ!...

3. നിൻ പാപം-മോചിതമെന്നേവം
പാപിനി-യോടുര ചെയ്തോനേ- ദേവാ!...

4. പാപിനിതൻ-കണ്ണീർ കൈക്കൊണ്ട്
പാപ-വിമുക്തി കൊടുത്തവനേ- ദേവാ!...

5. സ്വജനത്തിൽ-കനിയുക കർത്താവേ
പിന്മാറീ-ടരുതവരീന്നും- ദേവാ!...

	ബാറെക്മോർ. +ശുബഹൊ... മെനഓലം...

6. നിന്റെ ഹിതം-നിർമ്മിച്ചവയഖിലം
നിൻപേർക്കായ്-സ‌തിയേറ്റട്ടെ- ദേവാ!...

	കുറിയേലായ്സോൻ.
1. ഇന്നാളി-ൽ ശെമഓനും-യോഹന്നാനും പ്രേഷിതരായി
നമ്മുടെ രക്ഷയ്ക്കായ് ബലിയായ രഹസ്യേശന്നായ്
പെസഹാ കുഞ്ഞാ-ടതിനേ സജ്ജമ-താക്കീടുവാനായ്

2. ഇന്നാളിൽ-നിങ്ങളിലൊരുവൻ-എന്നെയൊറ്റീടും വിലവാങ്ങും
യാതനയും-നരകാഗ്‌നിയുമവനേറ്റിടുമെന്നേവം
മഹിത രഹസ്യം-ശിഷ്യർക്കായ് നാഥൻ വെളിവാക്കി

3. ഇന്നാളിൽ-പാവനപുരിയിൽ-ശീമോൻ യോഹന്നാന്മാർ ചെന്നു
ബലികൾക്കീശനു കുഞ്ഞാടിനെയും തയ്യാറാക്കി
മാളിക തന്നിൽ-മഹനീയം മർമ്മം നിറവേറ്റി

4. ഇന്നാളിൽ-സർവ്വാധീശൻ-തൻ ക്ലേശത്തേയാസ് പദമാക്കി
നിങ്ങളിലൊരുവൻ വിമതർക്കെന്നെ യേല്‌പിച്ചീടുമെ-
ന്നുരചെയ്ത‌പ്പോൾ-ശിഷ്യഗണം പാരം വ്യഥപൂണ്ടു

5. ശിഷ്യഗണം സംഭ്രമമാർന്നു നിങ്ങളിലൊരുവൻ താനെന്നെയഹോ
വിറ്റിഹവാങ്ങും വിലയെന്നേവം ഗുരുചൊന്നപ്പോൾ
ആരും ധാർഷ്‌ട്യം-കാണിച്ചില്ലാരെ ന്നാരായാൻ

	ബാറെക്മോർ. +ശുബഹൊ... മെനഓലം...

6. സകലേശ-വിമലസഭയ്ക്കായ്-നിൻതനുവിൽ ക്ലേശം സ്വയമേറ്റ്
തെറ്റിപ്പോയൊരു വഴിയീന്നതിനെ രക്ഷിച്ചോനേ!
ഭിന്നതനീക്കി-സഭയിൽ വളർത്തണമേ നിൻശാന്തി.

	സ്തൗമെന്‍കാലോസ്‌… കുറിയേലായ്സോൻ.
1. പെസഹാ പെരുന്നാളിനു മുമ്പേ-ബുധനാ-മാഴ്ചയിലും
വ്യാഴത്തിലുമീശന്‍മര്‍മ്മം-വെളിവാക്കിച്ചൊന്നാന്‍
    പോകുന്നു നാം-പാവനമാം പുരിയില്‍
    പിടികൂടീടും എന്നെ യൂദന്മാര്‍
നിയമം ലംഘിച്ചോനാകും -ആദാമിനുവേണ്ടി
മാനുഷപുത്രനെയേറ്റീടും-+സ്ലീബായിന്മീതെ
    ഹാലേലുയ്യാ-അവനേദന്‍ പൂകും.

	ബാറെക്മോര്‍. +ശുബഹൊ... മെനഓലം... ഹാലേലുയ്യാ

2. പെസഹാ പെരുന്നാളിനുമുമ്പേ-ബുധനാമാഴ്ചയിലും
വ്യാഴത്തിലുമായുദന്മാര്‍ വഞ്ചിപ്പാന്‍ കൂടി
	ജനരക്ഷയ്ക്കായി ഏകന്‍ മൃതിയാര്‍ന്നാല്‍
	അതുനന്നാണെ-ന്നാ വന്‍ പെരുന്നാളിൽ
മ്ശിഹാ തന്നുടെ മൃതിയെ മുന്‍നിര്‍ത്തിക്കയ്യാപ്പാ
പ്രവചിച്ചാന്‍ ജനമൊന്നായി-ട്ടതിനെപ്പിന്‍താങ്ങി
	ഹാലേലുയ്യാ-പ്രാണദനെക്കൊന്നാര്‍.

	മൊറിയൊ…
ഞങ്ങൾക്കായ് നീ-യേറ്റൊരു പീഡാ
താഴ്‌ചകളേറ്റം ധന്യം നാഥാ!

1. ഹൃദയങ്ങളെയെല്ലാമറിയുന്നോന്‍
ഈ സന്ധ്യയിലേ-വം വെളിവാക്കി
	നിങ്ങളിലേകന്‍ എന്നെയൊറ്റും
വലമാം ഭാഗ-ത്തമരുന്നോരാം
കുഞ്ഞാടുകളേറ്റം ഖേദിച്ചു.

2. ഈയന്തിയി-ലച്ചതിയന്‍ യൂദാ
തരമാകുമ്പോ-ഴവനേ നീചര്‍
	ക്കേല്പിച്ചീടാ-മെന്നങ്ങേറ്റാന്‍
തന്‍ രക്തത്താല്‍-നമ്മെക്കൊണ്ടോന്‍
തന്‍മുല്യമഹോടമുപ്പതു നാണ്യം.

3. നാഥന്മാര്‍ തന്‍-നാഥനുവേണ്ടി
പെസഹാകുഞ്ഞാ-ടതിനെയൊരുക്കി
	നിബിയന്മാരോ-ടാചാര്യന്മാര്‍
വെളിപാടുകളാല്‍-സൂചിപ്പിച്ചോന്‍
തനയന്‍ സര്‍വ്വം-പൂര്‍ണ്ണമതാക്കി.

നിൻവിധി ചെയ്തോർ വിധിയേൽക്കുമ്പോൾ
വിധിചെയ്യരുതേ ഞങ്ങളെയീശാ.

	മൊറിയോ...
ഞങ്ങള്‍ക്കായുളവായൊരു നിന്‍
ബഹുകഷ്ടതയാല്‍ കൃപചെയ്ക
നിന്‍ ഹാശായിന്‍ കഷ്ടതയാല്‍
നേടണമവകാശം രാജ്യേ- 

    ദേവാ! ദയയുണ്ടാകേണം
    നാഥാ!കൃപ തോന്നേണമൻപാൽ.

1. ക്രൂശകര്‍ തന്നവസാനത്തെ
പെരുന്നാളാം പെസഹാ വന്നു
നാഥന്‍ പ്രേരണകൂടാതെ
സ്വയമേ കുഞ്ഞാടായ്‌ തീര്‍ന്നു
നിന്‍ഹിതമെന്തെന്നറിയിക്ക
പെസഹായെവിടെയൊരുക്കേണം
സദയം താണോരുന്നതനോ-
ടേവം ശിഷ്യര്‍ ചോദിച്ചു- ദേവാ!...

2. താതാ ദര്‍ശകരുടെ മര്‍മ്മം
സുതനാം ഞാന്‍ നിറവേറ്റുന്നു
ഭൂജാതികളാനന്ദിപ്പാന്‍
ഞാന്‍ ബലിയായിത്തീരുന്നു
മുമ്പായ്‌ ഞാന്‍ നേടിയ സഭയേ
നിന്‍ സവിധേ ഞാന്‍ വേള്‍ക്കുന്നു
വിലയേറിയതാമെന്‍ രക്തം
സ്ത്രീധനമായ്‌ ഞാനെഴുതുന്നു- ദേവാ!...

ഞങ്ങള്‍ക്കായുളവായൊരു നിൻ
ബഹുകഷ്ടതയാല്‍ കൃപചെയ്ക
നിന്‍ ഹാശായിന്‍ കഷ്ടതയാല്‍
നേടണമവകാശം രാജ്യേ- ദേവാ!...

    ഹാ-ഹാ-വൈരിസമൂഹമെനിക്കെതിരായ് മന്ത്രിച്ചു-
    ദോഷം ചെയ്വാനവരാലോചിച്ചു. ഹാ-
                (വി. യോഹന്നാൻ 7:45-52, 8: 12-20)
ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.

സൂത്തോറോ (Compline)

ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.
1. വ്യാഴദിനത്തില്‍ മാളികത-ന്നുള്ളില്‍-ചെന്നേറി
പന്തിയിരുത്തീവഞ്ചകനാം-യൂദായേ നാഥൻ
	മൂര്‍ച്ചവരുത്തി-വാളിനവന്‍മേന്മേൽ
	കര്‍ക്കശഹൃദയന്‍-നല്‍പുഞ്ചിരിതൂകി
പുറമേ കുഞ്ഞാടായ്‌ നിന്നാന്‍ ചെന്നായാകുന്നോന്‍
കൂട്ടത്തീന്നാ വഞ്ചകനെ-വിട്ടോന്‍ സംസ്തുത്യന്‍
    ഹാലേലുയ്യാ ഉ ഹാലേലുയ്യാ.

    ബാറെക്മോർ. +ശുബഹൊ... മെനഓലം... ഹാലേലുയ്യാ

2. നൂതനമായൊരു വ്യാഴദിനേ-തന്‍ ശ്ലീഹന്മാരെ
നല്ലോരുത്തമ ദൃഷ്ടാന്തം-കാണിച്ചേല്പിച്ചാന്‍
	ആജ്ഞാപിച്ചാ-നവരോടന്നേവം
	ഞാന്‍ കാണിച്ചോ-രീ ദൃഷ്ടാന്തത്തെ
നിങ്ങളുമേറ്റം വിനയത്തോ-ടെപ്പോഴും ചെയ്‍വിന്‍
ഇതിനാല്‍ നിങ്ങള്‍-മമശിഷ്യന്മാരെന്നറിയേണം.
	ഹാലേലുയ്യാ ഉ ഹാലേലുയ്യാ.
ഞങ്ങൾക്കായ് നീ-യേറ്റൊരു പീഡാ
താഴ്‌ചകളേറ്റം ധന്യം നാഥാ!

1. നന്മനിറഞ്ഞോന്‍ സ്വയമേല്പിച്ചു
ഇസഹാക്കിന്‍ മുന്‍-കുറി നിറവേറ്റി
 ഗോഗുല്‍ത്തായില്‍-ബലിയായ്ത്തീര്‍ന്നു
വാളീന്നിസഹാ-ക്കിനെ രക്ഷിച്ചു
ആദാമിനെയാ-വീഴ്ചയില്‍ നിന്നും

2. ഇപ്പെരുന്നാളില്‍ ദുഷ്ടന്മാരാം
യൂദന്മാര്‍ വ-ഞ്ചിപ്പാന്‍ കൂടി
 ഇസ്കറിയോത്താ-യ്ക്കേകി ദ്രവ്യം
വാഗ്ദത്തംപോല്‍-ഗുരുവിനെയൊറ്റി
വാങ്ങിവിലയ്ക്കായി തൂങ്ങിച്ചാകല്‍

3. പെസഹാഘോഷി-ച്ചാമുന്‍ നിയമം
നിര്‍ത്തീടാനായ്‌-വിട്ടു നാഥന്‍
 കീപ്പായോഹ-ന്നാനെന്നിവരെ
രഹസ്യങ്ങള്‍ തൻ-നാഥനുവേണ്ടി
കുഞ്ഞാടിനെയും-തയ്യാറാക്കി.

നിൻവിധി ചെയ്തോർ വിധിയേൽക്കുമ്പോൾ
വിധിചെയ്യരുതേ ഞങ്ങളെയീശാ.

	മൊറിയോ...
മ്ശീഹാസ്കീപ്പാ മൃതി കഷ്ടതകള്‍ക്കായ്‌ വന്നോനെ
പ്രാര്‍ത്ഥനകേട്ടിട്ടാത്മാക്കളിലന്‍പുണ്ടാകേണം- ദേവാ!...

1. ഇസഹാക്കിന്‍ യാഗം നിറവേറ്റാനീശോനാഥന്‍
പെരുന്നാളിനു നാള്‍ മൂന്നുള്ളപ്പോള്‍ മലമേലേറി
യാനം ചെയ്താന്‍ നാൾ മുന്നിസഹാക്‌ ബലിയായ്‌ത്തീരാന്‍
നാഥന്‍ തനിയെയേല്പിച്ചതിനേയതു കാട്ടുന്നു- ദേവാ!...

2. അസംഭാവികമുടയോന്‍ ഹതനായ്‌ സേഷ്ടത്താലേ
സാരാംശത്തില്‍ മൃതനായില്ല മര്‍ത്ത്യതയില്‍ താൻ
യാഗത്തിന്നായ്‌ വിറകുവഹിച്ചോനായോനിസഹാക്ക്‌
തോളില്‍ ക്രൂശേന്തിയ സൂനുവിനെ സൂചിപ്പിച്ചു- ദേവാ!...

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു
മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു- ദേവാ!...

(അല്ലെങ്കിൽ)

പൗരോഹിത്യം രാജ്യം പ്രവചനമെന്നിവയെന്യേ
യൂദന്മാരേ നിങ്ങടെ നിലയം സര്‍വ്വം ശൂന്യം. ദേവാ!....
ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.

പാതിരാത്രി (Midnight)

ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.
1. സ്വർഗ്ഗീയാധിപതി-നിന്നു വിധിക്കായ്
സകലർക്കും-വിടുതൽ നൽകാൻ
യാ-തനയേറ്റാൻ-നമ്മെ രക്ഷിപ്പാൻ
നാഥാ! സ്‌തുതി തേ-നിഖിലജഗന്നിർമ്മാതാവേ!

2. നമ്മെ രക്ഷിച്ചോൻ-കീപ്പായോഹന്നാന്മാരെ വിട്ടു പെസഹാ
മാളികതന്നിൽ-പരിചൊടൊരുക്കീടുവാൻ
നാഥാ! സ്‌തുതി തേ-നിഖിലജഗന്നിർമ്മാതാവേ!

3. നമ്മെ-രക്ഷിച്ചോൻ-ജീവനെഴും
പരിപാവനമാം തനു-രക്തങ്ങൾ
ശിഷ്യന്മാർ തൻ-സംഘത്തിനു നൽകി
നി-ങ്ങളുമേവം-ചെയ്യുവിനെന്നരുളിച്ചെയ്താൻ.

4. രക്ഷാ-ദാതാവേ! നീ നാഴികയായെന്നോതി ശിഷ്യന്മാരെ
വി-ട്ടു പെസഹാ-അമ്പൊടൊരുക്കീടുവാൻ
നാഥാ! സ്‌തുതി തേ-നിഖിലജഗന്നിർമ്മാതാവേ!

	ബാറെക്മോർ. +ശുബഹൊ... മെനഓലം...

5. വരുവിൻ തനയൻ-തൻ-യാതനയിൽ
സങ്കടമേല്ക്കാം പാടേ-റ്റോൻ തൻ 
കാരുണ്യത്തെ ഉൽഘോഷിച്ചീടാം
നാഥാ! സ്‌തുതി തേ-നിഖിലജഗന്നിർമ്മാതാവേ!

കുറിയേലായ്സോൻ. കുറിയേലായ്സോൻ. കുറിയേലായ്സോൻ.
മേടയ്ക്കുള്ളിൽ-പന്തിരുവർക്കായ്
മെയ് ഭാഗിച്ചോൻ-മ-ശീഹാ ധന്യൻ.
ഞങ്ങൾക്കായ് നീ-യേറ്റൊരു പീഡാ
താഴ്ച‌കളേറ്റം-ധന്യം നാഥാ!

1. ഈരാവിൽ കൂരിരുളിൻ മക്കൾ
തേജോ മയനാം-നാഥനെ നേർത്തു
	ആരേയാരാ-ഞ്ഞീടുന്നെന്നാൻ
ഈശോയേയെ-ന്നോതിയകൂട്ടം
ചാഞ്ചല്യത്താൽ-വിറയൽ പൂണ്ടു.

2. നാഥൻ സ്വന്തം-ശക്തി മറച്ചു
തന്നേ ശത്രു-ക്കൾക്കേല്പിച്ചാൻ
	മൗനം നിന്നോനെ-രക്ഷിച്ചോർ 
ഏദൻതോപ്പിൽ-തെറ്റിയ നമ്മെ
രക്ഷിപ്പാനായെല്ലാമേറ്റു.

3. സൃഷ്ടിച്ചോനെ-ചോദ്യംചെയ്ത
മണ്ണാങ്കട്ടേ-ഹാ! കഷ്ടം തേ!
	ലോകം വെണ്ണീ-റാക്കും തീയെ
ശിക്ഷിച്ചീടാൻ-പൂഴി മുതിർന്നു
സ്വർഗ്ഗീയന്മാർ-സംഭ്രമമാർന്നു.

നിൻവിധി ചെയ്തോർ-വിധിയേല്ക്കുമ്പോൾ
വിധിചെയ്യരുതേ-ഞങ്ങളെയീശാ 

	മൊറിയൊ...
ഞങ്ങൾക്കായുളവായൊരു നിൻ
ബഹുകഷ്‌ടതയാൽ കൃപചെയ്ത
നിൻ ഹാശായിൻ കഷ്‌ടതയാൽ
നേടണമവകാശം-രാജ്യേ- 

    ദേവാ! ദയയുണ്ടാകേണം
    നാഥാ!കൃപ തോന്നേണമൻപാൽ.

1. വഞ്ചക ശിഷ്യൻ വിലയേറും
രക്തത്തിൻ വില കൈപ്പറ്റി
കൂരിരുളിൻ സന്താനങ്ങൾ
ദീപ്തിയെ ബന്ധിപ്പാൻ ചെന്നു
ആ സർപ്പത്തിൻ സന്തതികൾ
ശുഭരക്തം ചൊരിയാൻ വെമ്പി- ദേവാ!...

2. ദുർമ്മോഹം ഫലവത്താക്കാൻ
അക്ഷമരായ് ബഹളം കൂട്ടി
തുപ്പി ജഗത്തിൻ തേജസാം
സൂര്യനു നേരെ ഹീനന്മാർ
തിരുവദനം മൂടിക്കൊണ്ടാ
ദുഷ്ട‌ന്മാർ കവിളിൽ തല്ലി
എല്ലാമേറ്റോനെ നീ വന്ദ്യൻ- ദേവാ!...

ഞങ്ങൾക്കായുളവായൊരു നിൻ
ബഹുകഷ്ട‌തയാൽ കൃപചെയ്ത
നിൻ ഹാശായിൻ കഷ്‌ടതയാൽ
നേടണമവകാശം-രാജ്യേ- ദേവാ!...

1. അന്തിമ പെസഹാ-സന്ധ്യേ! ഭാഗ്യം
നിന്നാൻ മിസറേം-പെസഹ നിലച്ചു
നാഥൻ പെസഹാ ഭക്ഷിച്ചോര
സന്ധ്യയഹോ വൻ-പെരുനാളായി
	പെസഹാ പെസഹായിൽ-ചേർത്തു
	പെരുനാൾ പെരുനാളിൽ-ചേർന്നു
നീങ്ങിയ പെസഹാ-രണ്ടാമത്തേതിൻ-ദൃഷ്ട‌ാന്തം മാത്രം.

2. നാഥൻ ഗാത്രം-ഖണ്ഡിച്ചോര-
പുണ്യസ്ഥലമേ!-തേ സൗഭാഗ്യം
പരിമിതമാമ-സ്ഥലമിപ്പാരിൽ
സൃഷ്ടിയ്ക്കെല്ലാം-ദർപ്പണമായി
	ഉന്നതമാം ശൈലത്തിങ്കൽ
	ചെറുനിയമം മൂശാ നൽകി
ചെറു ഭവനത്തീന്നും-വൻനിയമം ഭൂവി-ലെങ്ങും വ്യാപിച്ചു. 

3. സൃഷ്‌ടികൾ മദ്ധ്യേ-സംസ്ഥാപിതമാം
ചെറിയോരിടമേ-തേസൗഭാഗ്യം
നിന്നിൽ നടന്നോ-രാവൃത്താന്തം
സീമാതീതം-വ്യാപിക്കുന്നു
	ഒരു പിടിമാവീന്നുരുവാ-മപ്പം
	നിന്നിൽ മുറിച്ചാൻ തേ സൗ-ഭാഗ്യം
മറിയാമിൻ സുതനാം-മുന്തിരിയിൻകുലയോ-മർദ്ദിതനായ് നിന്നിൽ.

4. പെസഹാ കുഞ്ഞാ-ടാസാക്ഷാൽ കു-
ഞ്ഞാടിനെയേറ്റോ-രിടമേ ഭാഗ്യം
നിർമ്മലമാം നിൻ-മടിയതിലവശൻ
സൂചനയായ് വി-ശ്രാമം പൂണ്ടു
	അതുല്യമാമാ പെസഹാ-നിന്നിൽ
	കർമ്മിതമായി തേസൗ-ഭാഗ്യം
പെസഹാകുഞ്ഞാ-ടേകീ ദൈവികമാം കുഞ്ഞാടിനു തൻ കോയ്‌മ 

5. സോദര മകുടം-പുഷ്‌പചക്രം
സുതനൊടു ചേർത്തോരിടമേ! ഭാഗ്യം
സൌരഭ്യത്താ-ലതിലൊരു കുസുമം
സവിശേഷമതാം-നിശ്ചല കുസുമം
	കുസുമങ്ങൾ സർവ്വം ശ്രേഷ്ഠം.
പാവനമാം കുസുമം-വീണു സൗരഭ്യം പൊയ്‌പോയ്.
todo

പ്രഭാതം (Morning)

ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.
1. ഇന്നാൾ നാഥൻ-വെളിവാക്കിയ മർമ്മം
ശോകം പാരം-ശ്ലീഹർക്കുളവാക്കി-
    ദേവാ! ദയചെയ്തീടണമേ

2. തൻമരണ-സ്മരണയ്ക്കായ് ശിഷ്യർക്ക്
തനു രക്ത-ങ്ങൾ സസ്നേഹം നൽകിയ- ദേവാ!... 

3. സാദരമാ-സ്രോപ്പേന്മാർ കീർത്തിക്കെ
പാപിനി തൈ-ലം കാലുകളിൽ പൂശിയ- ദേവാ!...

4. സ്വവധത്താ-ലാടിനെ മോചിപ്പിച്ച്
തനു രക്ത-ങ്ങൾ ശിഷ്യന്മാർക്കേകിയ- ദേവാ!...

	ബാറെക്മോർ. +ശുബഹൊ... മെനഓലം... 

5. രക്ഷകനാം-നാഥൻ മർത്യതയാർന്നോൻ
ബലിയോടൊ-പ്പം ശ്രേഷ്‌ഠാചാര്യൻതാൻ- ദേവാ!...

	കുറിയേലായ്സോൻ.

1. മരണത്തിനു മുൻപായ്-അപ്പം വീഞ്ഞും
തൻമെയ് രക്തങ്ങടെ കുറിയായ്
ശിഷ്യന്മാർക്കു കൊടുത്തോനെ
നിൻ മുൻവ-ന്നേൻ കൃപചെയ്തെന്മേൽ.

2. പെസഹാക്കുഞ്ഞാടിൻ - വിടുതൽ മൂലം
പഴയവനിർത്തിത്തൻഗാത്രം
ശിഷ്യർക്കേകിയവൻ ധന്യൻ- നിൻ മുൻവ...

3. ഭക്ഷണവേളയതിൽ-നിങ്ങളിലേകൻ
എന്നേയൊറ്റിടുമെന്നേവം
ശിഷ്യന്മാരൊടു ചൊന്നോനേ!- നിൻ മുൻവ...

4. അബ്രാഹാമിൻ മുൻ-കുറിയാം ബലിയാൽ
ഇസഹാക്കിനെ രക്ഷിച്ചോനെ!
പടേൽപ്പാൻ ഹിതമാർന്നോനേ- നിൻ മുൻവ... 

5. സസ്നേഹം പങ്ക-പ്പാടേറ്റോനേ!
ആദാമിനെയും സുതരേയും
വീണ്ടോനാം മശിഹാ നാഥാ- നിൻ മുൻവ...

6. ജലപാത്രം പേറി-കൈലേസരയിൽ
ചേലൊടുചുറ്റി ശിഷ്യരുടെ
കാലുകൾ കഴുകിയവൻ ധന്യൻ- നിൻ മുൻവ... 

	ബാറെക്മോർ. +ശുബഹൊ... മെനഓലം... 

7. സ്വർപ്പുര രാജാവേ-ആർദ്രതതോന്നി
മഹിമസഭയ്ക്കേകീടണമേ
അവൾ നിൻപേർക്കും താതനും
റൂഹായ്ക്കും സ്തോത്രം പാടും- നിൻ മുൻവ... 

	കുറിയേലായ്സോൻ.
1. രക്ഷക പീഡാനുഭവത്തിൽ
സോദരരേ വരുവിൻ കേഴാം
സീയോനിൽ മൂഢന്മാർ തൻ
ദ്രോഹത്തിൽ നിലവിളികൂട്ടാം

2. മർത്യർക്കായ്-താഴ്ത്തിയ നിന്നെ
വാഴ്ത്തിടുവാ-നേവൻപോരും
വീണവനാദാമിൻപേർക്കായ്
സ്നേഹത്താൽ നീ കുരിശിൽ തൂങ്ങി

3. മിസമീന്നത്ഭുതപൂർവ്വം
നിർഗ്ഗതമാം മുന്തിരിവള്ളി
കണ്ടാലും ശൂന്യതയാർന്നു 
പഥികരതിൽ-വിഹരിക്കുന്നു

4. തോട്ടത്തീ-ന്നതിനെ നീക്കി
ജാതികളിൽ-ചിതറിച്ചേവം
തിരുസഭയേ-വേട്ടോൻ ധന്യൻ
നിന്നെയവൾ-കീർത്തിക്കുന്നു

5. രക്ഷകസന്നിധിയാർന്നേവം 
ശിഷ്യന്മാർ-ചോദിച്ചിന്നാൾ
കർത്താവേ-എവിടെയൊരുക്കും
നിൻപേർക്കായ്-പെസഹാ ഞങ്ങൾ

	ബാറെക്മോർ. +ശുബഹൊ... മെനഓലം...

5. നാഴികയായെന്നോർത്തപ്പോൾ
നാഥൻ നീ-ചൊല്ലിയയച്ചു
അത്താഴം-പരിചൊടൊരുക്കാൻ
കീപ്പായോ-ഹന്നാന്മാരെ.

	കുറിയേലായ്സോൻ.
1. ചെറുതായോനാം വലിയവനേ!
താനേ മാനവനായോനേ!
    നിൻവധപരമാം ഹാശായ്ക്കായ്
    ക്ഷണമീ ഞങ്ങൾക്കേകീ നീ
നിൻകൃപയെ സ്തോത്രം ചെയ‌്വാൻ
നൽകുകസോപ്പായാൽ വെണ്മ.

2. ഗുരുനാഥൻ ശി-ഷ്യന്മാരാം
ശി-ഷ്യരൊടാജ്ഞാപിച്ചേ-വം
	ലിഖിതം സർവ്വം നിറവേറ്റാൻ
	പോയ് മാളികയിൽ വിധിപോലെ
മുൻ-കുറിയാകും പെസഹാതൻ
കുഞ്ഞാടതിനെയൊരുക്കീടാൻ.

3. ഭക്ഷിപ്പാനും, നുകരാനും
നൽകീതൻ മെയ്‌ര-ക-ങ്ങൾ
	തന്നെയെപ്പോഴുമോർക്കേണ്ടും
	മർമ്മം നാഥൻ വെളിവാക്കി
ത-മ്മിൽനോക്കി ശിഷ്യന്മാർ
വിറകൊണ്ടാശ്ചര്യം-കൂറി.

4. നിഴലുകൾ പൊരുളുകളെ നോക്കി
ദൃഷ്‌ടാന്തങ്ങൾ സത്യത്തെ
	ഉപമാനങ്ങൾ-രൂപങ്ങൾ
	ഗൂഢാർത്ഥങ്ങൾ നിഴലുകളും
മഹിമാരാജാധീശ്വരനാം
തന്നിൽ സാക്ഷാൽ നിറവേറി.

5. യേശു നിൻ കാരുണ്യത്താൽ
ഹാശായിൽ പങ്കേകേണമേ
	നിൻഹാശായിൽ ക്ലേശിപ്പാൻ
	മൂകപ്രകൃതികളും ചേർന്നു
ഹാ-സുതയാതന-ദാരുണമാം
പ്രിയരേ വരുവിനതിൽ-ചേരാം.

	ബാറെക്മോർ.  +ശുബഹൊ... മെനഓലം... 

6. മഹിമാവിൽ രാ-ജേശ്വരനാം
താ താത്മജ വിമലാത്മാവാം
	സത്യൈകൻ ദൈവത്തിനായ്
	എല്ലാ നാവുകളും നവമാം
സ്തുതിയും സ്തോത്രവുമെപ്പോഴും
മേന്മേലർപ്പിച്ചീടട്ടെ.

	കുറിയേലായ്സോൻ.
ദൈവം ഇല്ലെന്നു അധർമ്മി അവൻ്റെ ഹൃദയത്തിൽ പറയുന്നു. അവരുടെ തന്ത്രങ്ങളാൽ അവർ വഷളന്മാരായി മ്ലേഛത പ്രവർത്തിച്ചിരിക്കുന്നു. നന്മ ചെയ്യുന്നവൻ ഒരുത്തനുമില്ല. 

(ബ്ഹോനൊയൗമ്മോ)

1. ഇന്നാളുടയോ-നപ്പം മുക്കി യൂദാ സ്കറിയോത്തായ്‌ക്കേകി
ഒറ്റുന്നോനാരാണെന്നെ-ല്ലാരും കണ്ടു.  കുറിയേലായ്സോൻ. 

ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്‌മാൻ കർത്താവു സ്വഗ്ഗത്തിൽനിന്നും മനു ഷ്യമക്കളെ സൂക്ഷിച്ചുനോക്കി. 

2. ഇന്നാൾ കള്ളനെ-യപ്പത്താലെ-ശിഷ്യർക്കായ് നാഥൻ കാട്ടി
ഒളിവായ് മേവിയ വഞ്ചനയ-ന്നേരമുണർന്നു. കുറിയേലായ്സോൻ.

എല്ലാവരും ഒരുപോലെ തെറ്റി കൊള്ളരുതാത്തവരാ യിതീർന്നു. നന്മചെയ്യുന്നവനില്ല. ഒരുത്തൻ പോലുമില്ല. 

3. ഇന്നാൾ ദൈവിക നാട്ടിൻകുട്ടി കൊണ്ടാടി-പ്പെസഹാ പെരുന്നാൾ
ബലിയായ്ത്തീരാൻ ഹിതമായി-സ്വയമേല്പിച്ചാൻ കുറിയേലായിസ്റ്റോൻ 

അപ്പം ഭക്ഷിക്കുന്നതുപോലെ എൻ്റെ ജനത്തെ അവർ ഭക്ഷിച്ചിരിക്കുന്നുവെന്നും അധർമ്മം പ്രവർത്തിക്കുന്നവർ അറിഞ്ഞിട്ടില്ല. അവർ കർത്താവിനെ വിളിച്ചിട്ടുമില്ല. 

4. ഇന്നാൾ നാഥൻ ചൊന്നാനെൻ മെയ്-രക്തങ്ങളെയുൾക്കൊള്ളുന്നോൻ
എന്നേ നമ്പുന്നോൻ ജീവിച്ചിടുമെന്നേയ്ക്കും. കുറിയേലായിസ്റ്റോൻ.

അവിടെ അവർ അത്യന്തം ഭയപ്പെട്ടു. എന്തെന്നാൽ നീതിന്മാരുടെ തലമുറയിൽ കർത്താവുണ്ട്. 

5. ഇന്നാൾ പന്തിയി-ലായോഹന്നാൻ-കർത്താവിൻ മാറിൽ ചാരി
അവനായ്-വാനോരീറേന്മാർ ഭാഗ്യം നേർന്നു കുറിയേലായ്സോൻ 

ദരിദ്രന്റെ ആലോചനയെ അവർ അവമാനിച്ചു. എന്നാൽ കർത്താവ് അവൻ്റെ ആലംബമാകുന്നു. ബാറെക്മോർ. 
    +ശുബഹൊ... മെനഓലം... 

6. ഇന്നാൾ ജീവൻ-ലോകർക്കെല്ലാം നൽകുന്നോനെ ക്രൂശിപ്പാൻ
കൂരാണികളാദുഷ്ടന്മാർ-തയ്യാറാക്കി. ആമ്മീൻ.
1. ആ വൻരാവിൽ-നിന്നേ വാഴ്ത്തിസഭയുടെ മക്കൾ
നീതിപരന്മാർ-തൻ നിരയിൽ-സ്തോത്രം പാടും-
    സ്തോത്രം തേ ദേവേശാ

2. ഇന്നാൾ ശ്ലീഹ-ർക്കായ് നിൻതനുവും നിണവും നൽകി
നൂതന കല്പ‌ന-യേല്‌പിച്ചു-ചൊന്നാരേവം- സ്തോത്രം...

3. മെയ്ക്തങ്ങൾ വഴിയായ് പുണ്യം-നേടിയ സഭയും
സുതരും സന്തോ-ഷിച്ചേവം ഘോഷിച്ചീടും- സ്തോത്രം... 

4. ഇന്നാൾ ബലിയാ-ഘോഷിച്ചതിനാൽ വൈദികരെല്ലാം
സ്തോത്രം പാടി-സന്തോഷിച്ചേവം പറയും- സ്തോത്രം... 

5. തനുരക്തങ്ങൾ നമ്മൾക്കേകി-ത്തൻരാജ്യത്തേ
അവകാശിപ്പാൻ-നമ്മെവിളിച്ചോനെ വാഴ്ത്താം- സ്തോത്രം... 

6. സഭയെ സഭത-ന്നാത്മജരേ തൻ പുണ്യനിണത്താൽ
വിടുതൽ നമ്മൾ-ക്കേകിയ പരനേ-കീർത്തിക്കും- സ്തോത്രം... 

	ബാറെക്മോർ. +ശുബഹൊ... മെനഓലം... 

7. അപഥത്തീന്നും-രക്ഷിച്ചതിനാൽ-സഭതൻമക്കൾ
ആർത്തുവിളിച്ച-ങ്ങേവം നിന്നെക്കീർത്തിക്കും- സ്തോത്രം...

	കുറിയേലായ്സോൻ.
1. ആ സമയം മഹനീ-യം
നമ്മേ രക്ഷിപ്പാനായ് നാഥൻ
ക്രൂശിതനായിടുമെന്നേവം വലിയ രഹസ്യം
ശിഷ്യ-ന്മാരോടിന്നാളിൽ വെളിവാ-യ് ച്ചൊ-ന്നാൻ.

2. ആ നാദം മഹനീയം
സൃഷ്ടി ഗണത്തിൻ നാഥനു വേണ്ടി
പ്പെസഹാലോടൊരുക്കിടുവാൻ തനയൻ-മശിഹാ
ശീ-മോൻ കീപ്പാ-യോഹന്നാന്മാരോ-ടോതി.

3. ഉന്നതലോകാധീ-ശൻ
തലചായിക്കാനിടമില്ലായ്കെ
തൻപേർക്കത്താഴമൊരുക്കാൻ വ്യാഴം തന്നിൽ
ശി-ഷ്യന്മാ-രിൽ-ഇരുവരൊടങ്ങാജ്ഞാപിച്ചു.

4. മൂശാനിബിതൻ പെ-സഹാ
ഭക്ഷിച്ചീടാൻ കാംക്ഷിക്കുന്നോൻ
പഴമകളെന്നിൽ നിറവേറും പുതുമയുദിക്കും
ശിഷ്യ-ന്മാരോ-ടിന്നാളിൽ ചൊന്നാ-നേവം.

5. വിണ്ണവരുടെ മുമ്പാ-കെ
മണ്‌യരെയുയർത്തി കാട്ടിടുവാൻ
ഹിതമാർന്നൊരു ദൈവസുതൻ തന്നുടെ മാർവ്വിൽ ചാ-രി
നൽ-സന്യാസി-മാനവരുടെ മുൻസ്ഥിതികാട്ടി.

	ബാറെക്മോർ. +ശുബഹൊ... മെനഓലം...

6. സ്തു‌തി താതനു കരേറ്റാം
നമ്മുടെ തിന്മയെ-സന്ദർശിച്ചി-
ട്ടാദാമിന്നവകാശമതാം-ഏദൻ നൽകാൻ
ക്രൂശേ-റ്റോനാം സുതനേയും കീർത്തിച്ചീടാം.

	സ്തൗമെന്‍കാലോസ്‌. കുറിയേലായ്സോൻ.
1. മാളിക തന്നിലെ ഭോജനമ-ങ്ങോർത്താൽ മഹനീയം
ശിഷ്യരിരുന്നു ഗുരുനാഥൻ-ശുശ്രൂഷകനായി
	കൈകൾ കഴുകി-പ്പരിചരണോത്സുകനായ്
	വിമലകരത്താൽ-ശുദ്ധിയവർക്കേകി
പ്രാർത്ഥനയോടെ മുറിച്ചേകി-തൻമെയ്ശിഷ്യർക്കായ്
പാനം ചെയ്യാൻ കാസായാം-തൻനിണവും നൽകി
ഹാലേലുയ്യാ തൻ കൃപ ഹാ സ‌ത്യം.

	ബാറെക്മോർ. +ശുബഹൊ... മെനഓലം... ഹാലേലുയ്യാ...

2. സത്യത്തിന്റെ ഗുരുവിനെ യൂദാ-വേർപെട്ടൊരുനേരം
ആഴിയുമൂഴിയുമവനേയോർ-ത്തയ്യോ വിലപിച്ചു
	അതിതാപത്തോ-ടവയേവം ചൊന്നു
	ശ്ലീഹായേ നീ-യെങ്ങോട്ടോടുന്നു
പകലതിനേ വിട്ടെന്തിനു നീ-യിരുളിൻ കുറാർന്നു 
ലോകത്തിൻ പ്രാണനെ തനിയേ-നിരോധിച്ചല്ലോ
ഹാലേലുയ്യാ-കെടുതി നിനക്കെന്നും.

	മൊറിയൊ...
ഞങ്ങൾക്കായ് നീ-യേറ്റൊരു പീഡാ
താഴ്ച്‌ചകളേറ്റം-ധന്യം നാഥാ!

1. മിസറേം നാട്ടിൽ നിലനിന്നോര-
ദൃഷ്ട‌ാന്തമതാകും-പെസഹാതൻ
	കുഞ്ഞാടതിനെ-ത്തയ്യാറാക്കാൻ
മോശയോടഹറോൻ-പോൽ പ്രേഷിതരായ്
ഇന്നാൾ കീപ്പാ-യോഹന്നാന്മാർ.

2. മേഘധ്വനിയിൽ-കൊടുതാം കാറ്റിൽ
സീനായ് മേൽകാണപ്പെട്ടോനെ
	മൂശാ നിബിക-ണ്ടുൾഭ്രമമാർന്നാൻ
മാളികതന്നിൽ പന്തിരുവർക്കായ്
ഭാഗിച്ചാൻ തൻ-മെയ് രക്തങ്ങൾ.

3. ദൃഷ്ടാന്തങ്ങൾ-നിറവേറ്റുന്നോൻ
സാക്ഷാലാദാം-ബോധം പൂർണ്ണം
	വന്ദന സർവ്വം-പ്രാപിക്കുന്നോൻ
ബലിയായ്ത്തീർന്നോൻ-മഹിതാചാര്യൻ
തന്നെ പ്രേഷി-പ്പിച്ചോൻ ധന്യൻ.

നിൻവിധിചെയ്തോർ വിധിയേല്ക്കുമ്പോൾ
വിധിചെയ്യരുതേ ഞങ്ങളെയീശാ.

	മൊറിയൊ...
ഞങ്ങൾക്കായുളവായൊരു നിൻ
ബഹുകഷ്‌ടതയാൽ കൃപ ചെയ്ക
നിൻ ഹാശായിൻ കഷ്‌ടതയാൽ
നേടണമവകാശം-രാജ്യേ- ദേവാ!...

1. ശ്രേഷ്ഠതയെഴുമിപ്പെരുന്നാളിൽ 
പെസഹാ ഭക്ഷിച്ചീടാനും
മുൻസൂചനനിറവേറ്റാനും
കുഞ്ഞാടിനെ പാകം ചെയ്വാൻ
സത്യമെഴും ഗുരുവാം നിന്നാൽ
ശിഷ്യന്മാർ പ്രേരിതരായി
പാവനമാമീപ്പെരുന്നാളിൽ
ആടിനെവച്ചവർ തിരുമുമ്പിൽ
ദൈവീക കുഞ്ഞാടാം നിന്നെ
വീക്ഷിപ്പാനതു യോഗ്യമതായ്
മോശയെ മൗനം പൂകാനും
അഹറോൻ വിരമിച്ചീടാനും
ആംഗ്യം കാട്ടിവിലക്കിയതാം
ആ വൻ പെരുന്നാളിതുതന്നെ- ദേവാ!...

2. മനുജപ്രിയനെ! നീയെന്നും
മാനവവാനവരാൽ സ്തുത്യൻ
വാനവരീന്നും സാത്താനും
ശിഷ്യരിൽ നിന്നും യൂദായും
പൊയ്പ്പോയിരുഭാഗക്കാരും
നിന്നെ സ്തോത്രം ചെയ്തീടും
സ്കീപ്പായാൽ ശമമാർന്ന സഭ
പകരം നിന്നെ സ്തുതി ചെയ്യും
അപഥത്തീന്നും രക്ഷിതരാം
പുറജാതികൾ നിൻ സ്‌തുതി പാടും
കുരിശാൽ വിടുതൽ നേടിയതാം
ഭൂലോകം നിൻ സ്തുതിചൊല്ലും
താതസുതാത്മാക്കൾക്കായി
സ്തുതിസ്തോത്രങ്ങൾ പാടീടും. ദേവാ!...
ഹാ-ഹാ-ദോഷിമനസ്സിൽ ദോഷം ചിന്തിപ്പൂ-
ദൈവഭയം പാർക്കിലവന്നില്ല. ഹാ-
                    (വി. ലൂക്കോസ് 22: 1-1, മത്തായി 26:19)
ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.

മൂന്നാം മണി (Third Hour)

ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.
1. തിരുമെയ് രക്തങ്ങൾ-വഴിയായ് തന്റെ
മരണത്തേയുമുയർപ്പിനെയും-
ഓർക്കണമെന്നുര ചെയ്തോനേ-
നിൻ മുൻവ-ന്നേൻ കൃപചെയ്തെന്മേൽ 

2. തൻ പെസഹായാലേ-പഴയതു നീക്കീ
ജീവനെഴും തിരുരക്തത്താൽ-
പുതിയതുറപ്പിച്ചോൻ ധന്യൻ- നിൻ മുൻവ... 

3. നിൻ പെസഹാനാളിൽ-പാവനസഭയെ
നിൻ മരണത്താൽ ശ്രീയരുളി-
നിൻകൃപകൊണ്ടു നിറയ്ക്കണമെ- നിൻ മുൻവ...

4. തൻപെസഹായാലെ-തിരുസഭയീന്നും
മുടിയനെ രോധിച്ചോൻ ധന്യൻ-
സഭ നിന്നെയിതാ കീർത്തിപ്പു- നിൻ മുൻവ... 

	ബാറെക്മോർ. +ശുബഹൊ... മെനഓലം... 

5. കരുണാനിധി മിശിഹാ! തെറ്റുകൾ നീക്കി
നിന്നേയും നിൻതാതനെയും-റൂഹായേയും വന്ദിപ്പാൻ
ഞങ്ങടെ ബു-ദ്ധിയ്‌ക്കൊളിയേകേണം- നിൻ മുൻവ...

	സ്തൗമെൻകാലോസ് കുറിയേലായ്സോൻ.
ഞങ്ങൾക്കായ് നീ-യേറ്റൊരു പീഡാ
താഴ്ച്‌ചകളേറ്റം-ധന്യം നാഥാ!

1. ഉയിരിൻ കുഞ്ഞാ-ടിന്നാൾ തൻമെയ്
ഭാഗിച്ചേകീ-പന്തിരുവർക്കായ്
	തൻ രക്തത്താൽ-മോദിപ്പിച്ചു
മെസറേം നാട്ടിൽ-സൂചിപ്പിച്ച
കുഞ്ഞാടിൻ കാ-ര്യം നിറവേറ്റി.

2. സഹ ശിഷ്യന്മാ-രെക്കൈവിട്ടോൻ
പ്രതിപക്ഷത്തിൽ-താനേ ചേർന്നോൻ
	ചിന്താഹീനം-ശത്രുക്കൾക്കായ്
ഗുരുനാഥനെയ-ങ്ങൊറ്റിയ യൂദാ
എന്നന്നേയ്ക്കും-ശാപാർഹൻതാൻ.

3. പ്രമുഖാചാര്യാ-നീ ധന്യൻ താൻ
സ്തോത്രം സർവ്വം-നീയർഹിപ്പു
	നീചാത്മാവാം-യുദായെ നീ
രോധിക്കാതെ-ക്ഷമയോടേറ്റു
താതൻ റൂഹാ-യെന്നിവർ ധന്യർ

നിൻവിധിചെയ്തോർ വിധിയേൽക്കുമ്പോൾ
വിധിചെയ്യരുതേ ഞങ്ങളെയീശാ!

	മൊറിയൊ...
ഞങ്ങൾക്കായുളവായൊരു നിൻ
ബഹുകഷ്ടതയാൽ കൃപ ചെയ്ക 
നിൻ ഹാശായിൻ കഷ്‌ടതയാൽ
നേടണമവകാശം-രാജ്യേ- ദേവാ!...

1. ഉയിരേകും നിർമ്മലമപ്പം
ശിഷ്യസമൂഹം ഭക്ഷിച്ചു
പരമാർത്ഥികളതുമിശിഹാ തൻ
തനുവാണെന്നുള്ളിൽ കരുതി
വീഞ്ഞുപകർന്നൊരു കാസായും
വാഴ്ത്തിപ്പരിപാവനമാക്കി- ദേവാ!... 

2. ലോകർക്കായ് ചൊരിയപ്പെടുമെൻ
രക്തമിതെന്നുടയോനരുളി
എൻ മൃതിയാം പുതുനിയമത്തിൻ
മെയ്‌ക്തങ്ങൾ കൈയ്ക്കൊൾവിൻ
സർവ്വ സമൂഹങ്ങളുമൊന്നായ്
പള്ളികളിൽ ചേരുന്നേരം
ഇവിടെക്കണ്ടതുപോൽ നിങ്ങൾ
എന്നോർമ്മയ്ക്കായ് ചെയ്തിടുവിൻ- ദേവാ!...
 
3. നീ പരിശുദ്ധൻ പരിശുദ്ധൻ
നിൻ ബഹുമാനം ധന്യമതെ-
ന്നാ ഭീകരരാം സ്രോപ്പേന്മാർ
കീർത്തിപ്പോനേ സ്തോത്രം തേ
കനിവാൽ കഷ്ടതയും മൃതിയും
ഏല്‌പാൻ വന്നോനേ സ്തോത്രം
നീയതിരില്ലാതെന്നെന്നും
ദുഷ്ടന്മാരെത്താങ്ങുന്നോൻ- ദേവാ!...

4. സൃഷ്ടികളുടെ മഹിമാവാം നീ
സൃഷ്ടികളാലെല്ലാം സ്തുത്യൻ
താവകരക്ത ശരീരങ്ങൾ 
കൈക്കൊണ്ടോർ നിന്നെ വാഴ്ത്തും
സ്തുതി നിൻ പേർക്കും പ്രേക്ഷകനാം
താതന്നും റൂഹ്ക്കുദിശായ്ക്കും
പാപികളാം ഞങ്ങൾക്കെന്നും
പാപക്ഷമയുണ്ടാകട്ടെ- ദേവാ!...

ഞങ്ങൾക്കായുളവായൊരു നിൻ
ബഹുകഷ്ടതയാൽ കൃപചെയ്ക
നിൻ ഹാശായിൻ കഷ്‌ടതയാൽ
നേടണമവകാശം രാജ്യേ- ദേവാ!...
ഹാ-ഹാ-എന്നവനുടെ നാമം മൃതിയാൽ മായും-
എന്നിങ്ങനെ പകയന്മാർ ചൊല്ലുന്നു. ഹാ-
                    (വി. യോഹന്നാൻ 12: 20-3)
ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.

ആറാം മണി (Sixth Hour)

        
ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.
1. തന്മരണ-സ്മരണയ്ക്കായി ശിഷ്യർക്ക്
തനുരക്തങ്ങൾ സസ്നേഹം നൽകിയ- ദേവാ!...

2. വാനതിലീറേന്മാർ ശുശ്രൂഷിക്കെ
പാപിനിതൈലം പൂശിച്ചോൻമന്നിൽ- ദേവാ!...

3. കനിവോടുമാ-നവനായ്, പാപംപോക്കാൻ
തൻ തിരുമെയ്യും-നിണവും തന്നോനെ- ദേവാ!... 

4. ഞങ്ങൾക്കായ് തനുരക്തങ്ങൾ നൽകി
മൃതിയില്ലായ്മ്‌മയെ നൽകിയവൻ വന്ദ്യൻ- ദേവാ!...

	ബാറെക്മോർ. +ശുബഹൊ... മെനഓലം...

5. കൃപനിറയും മശിഹാ നിൻ ക്ലേശത്താൽ
സഭതൻകൊമ്പി-ന്നുന്നതി നൽകേണം- ദേവാ!...

	സ്‌തൗമെൻകാലോസ് - കുറിയേലായ്സോൻ.
ഞങ്ങൾക്കായ് നീ-യേറ്റൊരു പീഡാ
താഴ്ചകളേറ്റം-ധന്യം നാഥാ!

1. ദിവ്യൻ കുഞ്ഞാടിന്നാൾ പെസഹാ
ഭക്ഷിക്കുന്നു-മോശേ! നോക്കൂ 
	ദൃഷ്ട‌ാന്തങ്ങൾ-നിർമ്മിച്ചോനേ! 
ആ മാളികത-ന്നത്താഴത്താൽ
നിറവേറീ നിൻ-സാമ്യം കാൺക
 
2. നാഥാ നിൻമുൻ-കുറിരോധിച്ചു
സംഹാരകനേ-യിലീന്നും 
	കർത്താവേ നിൻ-മെയ് രക്തങ്ങൾ
സഭയതിനാക-ട്ടെ വൻകോട്ട
പാപങ്ങൾക്കേ-കണമേ മുക്തി

3. സ്വരൂപത്തിൽ-സൃഷ്‌ടിച്ചോനേ
പങ്കപ്പാടാൽ-രക്ഷിച്ചോനേ
	പാർത്താലെല്ലാ-നേരത്തും താൻ
നാമത്യന്തം-കീർത്തിക്കേണം
തന്നേ വിട്ടോൻ-വാഴ്ത്തപ്പെട്ടോൻ

നിൻവിധി ചെയ്തോർ-വിധിയേല്ക്കുമ്പോൾ
വിധിചെയ്യരുതേ-ഞങ്ങളെയീശാ.

	മൊറിയൊ... 

മ്ശീഹാ! സ്കീപ്പാ മൃതി കഷ്‌ടതകൾക്കായ് വന്നോനേ!
പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുണ്ടാകേണം- ദേവാ!...

1. ഈയപ്പം മമതനുവെന്നോതി ആർ കൈയ്ക്കൊള്ളും
കൈയ്ക്കൊള്ളാത്തോനില്ലിഹപാർത്താൽ ശ്ലീഹാസ്ഥാനം
ശ്ലീഹന്മാരേവം തിന്നതിനെത്താനുള്ളപ്പോൾ
ജീവൻ നിലക്കെ താൻ മൃതനായെന്നവർ ബോധിച്ചു- ദേവാ!...

2. ജീവൻ പോകാതെങ്ങിനെയപ്പം മെയ്യായ്ത്തീരും
ജീവൻ പോകാതെങ്ങിനെതൻ മെയ് ശ്ലീഹർക്കേകി
ഹതനല്ലായ്കിൽ എങ്ങിനെതീർന്നാർ ഹതനെപ്പോലെ
ജീവൻ നില്ക്കാതാരവിടെ തൻമെയ് ഭാഗിച്ചു- ദേവാ!...
 
3. ഭക്ഷിപ്പോൻ തൻ മെയ്യവരമ്പേ ഭക്ഷിക്കുന്നു
കല്പിക്കുന്നോൻ തൻ രക്തമതും പാനംചെയ്വൂ
സംസാരിക്കുന്നോനേ ഹതനെന്നോർത്തീടുന്നു
ശിഷ്യർക്കെല്ലാം ഭക്ഷണമായോൻ കൂടുണ്ടോർത്താൽ- ദേവാ!...

4. നിബി വാക്യങ്ങൾ നിറവേറ്റിയവൻ താതൻ സ്തുത്യൻ
തൻ മെയ്യും തൻ രക്തമതും പന്തിരുവർക്കായി
ഭക്ഷിപ്പാനായ് കല്പിച്ചേകിയ പുത്രൻ വന്ദ്യൻ
നിസ്സന്ദേഹം പരിശുദ്ധാത്മാവിനെ വന്ദിക്കാം- ദേവാ!...

പൗരോഹിത്യം രാജ്യം പ്രവചനമെന്നിവയെന
യൂദന്മാരെ! നിങ്ങളെ നിലയം സർവ്വം ശൂന്യം- ദേവാ!...
ഹാ-ഹാ-എന്നവനുടെ നാമം മൃതിയാൽ മായും-
എന്നിങ്ങനെ പകയന്മാർ ചൊല്ലുന്നു.-ഹാ-
    (വി.മർക്കോസ് 14:1-2, വി. ലൂക്കോസ് 7:36-50)
ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.

ഒമ്പതാം മണി (Ninth Hour)

ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.
1. ശ്രേഷ്ഠതയെത്താഴ്ത്തി-ശിഷ്യന്മാർ തൻ
പാദങ്ങളെയമ്പൊടു കഴുകി
ത്താഴപഠിപ്പിച്ചോൻ ധന്യൻ. നിൻ മുൻവ...

2. യാതന തീണ്ടാത്തോ-രത്യുന്നതനേ!
ആദാമിൻ പരിരക്ഷയ്ക്കായ്
പാടേല്പാൻ വന്നോൻ ധന്യൻ. നിൻ മുൻവ...

3. സാക്ഷാൽ ദേവേശാ-നരനായോനേ!
ന്യായവിധിക്കു വിധേയനതായ്
വിധിമായിച്ചോൻ നീ ധന്യൻ. നിൻ മുൻവ..
4. സഭയിൽ കനിയണമേ-സ്വർഗ്ഗാധിപതേ
ശിക്ഷകളും ഭിന്നതയും നിൻ
കൃപയാൽ നീക്കിക്കളയണമെ. നിൻ മുൻവ...

	ബാറെക്മോർ. +ശുബഹൊ... മെനഓലം...

5. കർത്താവേ കൃപയാൽ-പാപം പോക്കി
നിൻ കൃപയാമുയിർ സോപ്പായാൽ
ഞങ്ങൾക്കേകണമേ വെണ്മ. നിൻ മുൻവ...

	സ്തൗമെൻകാലോസ്. കുറിയേലായ്സോൻ.
ഞങ്ങൾക്കായ്-നീയേറ്റൊരു പീഡാ
താഴ്ചകളേറ്റം-ധന്യം നാഥാ!

1. യൂദാതൻ പാ-ദങ്ങൾ കഴുകി
നാഥൻ മാലി-ന്യം മായിക്കെ
	നീചൻ വെണ്ണീ-റായില്ലല്ലോ
പാരും വാനും-വിസ്മയമാർന്നു
യൂദാ തൻ വ-ഞ്ചതി മാഞ്ഞില്ല.

2. ആ ദാസന്മാർ-പന്തിയിരിക്കെ
മിശിഹാ നാഥൻ ശുശ്രൂഷിച്ചോ
	രത്താഴം ഹാ-പാരം ശ്രേഷ്‌ഠം
മനുജർ താതാ-ലയമാർന്നീടാൻ
വൻ ദൃഷ്‌ടാന്തം-നാഥൻ കാട്ടി.

3. പരമാർത്ഥികളാം-കുഞ്ഞാടുകളെ
ബലിയാൽ മെയ് രക്തങ്ങൾ മൂലം
	തന്നൊടു സംയോ-ജിപ്പിച്ചോനെ!
താതാത്മക്കൾ-ക്കൊപ്പം-വന്ദ്യൻ
സുതനേ വീണാ-ധ്വനിയാൽ വാഴ്ത്തിൻ.

നിൻവിധിചെയ്തോർ-വിധിയേല്ക്കുമ്പോൾ
വിധിചെയ്യരുതേ-ഞങ്ങളെയീശാ.

	മൊറിയൊ...
മ്ശീഹാ സ്കീപ്പാ മൃതി കഷ്ട‌തകൾക്കായ് വന്നോനേ!
പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുണ്ടാകേണം- ദേവാ!...
 
1. ദൈവസുതൻ തൻ താഴ്‌മയിലാർന്നോൻ ഞാനാശ്ചര്യം
തൻ രൂപം ഹാ വർണ്ണിച്ചീടാൻ ഞാനപ്രാപ്തൻ
എങ്ങനെ നോക്കും നാഥാ! നിന്നെ ഞാൻ ഭീയാർന്നാൻ
എങ്ങനെ ചൊല്ലും-നിൻവൃത്താന്തം-വന്ദിക്കുന്നേൻ- ദേവാ...

2. നാഥാ നിന്നെ വാഴ്ത്തിടുവാനായ് തേർ വെമ്പുമ്പോൾ
ശിഷ്യ സമക്ഷം ദാസൻ പോൽ പാത്രം പേറുന്നു
ഗബ്രിയേൽ തൊട്ടുള്ളോർ നിന്നേ വന്ദിക്കുന്നു
ശിഷ്യന്മാർ തൻ കാൽ കഴുകുന്നു നീയാശ്ചര്യം!- ദേവാ!... 

പൗരോഹിത്യം രാജ്യം പ്രവചനമെന്നിവയെന്യേ
യുദന്മാരെ! നിങ്ങടെ നിലയം സർവം ശൂന്യം- ദേവാ!...
ഹാ-ഹാ-എന്നവനുടെ നാമം മൃതിയാൽ മായും-
എന്നിങ്ങനെ പകയന്മാർ ചൊല്ലുന്നു.-ഹാ-
    (വി.മർക്കോസ് 14:1-2, വി. ലൂക്കോസ് 7:36-50)
ബ്രിക്‌‌ മൂക്കോക്കോക് ദഹലോപ്പൈൻ

മ്ശീഹോ ദബു പെസഹൊശ്രോയ്‌ലേ മറുപെസഹൊബു
പെസഹോക് അപ് സഹ്‌ലാൻ വെസറാഹാമ്മേലൈൻ (3x)

ലൊക്മോർ തെശ്ബുഹ്‌ത്തൊ ലാബൂക് ഈക്കോറോ
വല് റൂഹൊ ദ്ക്കുദ്ശൊ സെഗ്‌ദ്‌തൊ വ്‌റുമ്റോമൊ
വാലായ്‌ൻ ഹാത്തോയെ, റഹ്‌മേ വഹ്‌നോനൊ
നെസ്‌ഫാസ്ഹൂൻ തറ്ഐ ഊറിശ്‌ലേം ദല്എൽ
വ്‌നേലോൻ സ്‌ലാവോസോൻ; ക്ദോംബീം ദമ്ശീഹോ
ശുബ്ഹോ, ലൊക്മോറാൻ ശുബ്ഹോ ലോക്മോറാൻ
ശുബ്ഹോ ലൊക് സബ്റാൻ ല്ഓലം. ബാറെക്മോർ.
(മലയാളം)
ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ (3x)

നാഥാ!-തേ സ്തുതിയും മാനം-താതനും
മഹിമാ-വന്ദനകൾ ശുദ്ധാ-ത്മാവിന്നും
ഉണ്ടാ-കുൾ  ക്യപ പാ-പികളാം-ഞങ്ങളിലും
മേലാ-മുറിശിലേം വാതിൽ-ക്കുള്ളിൽ നിൻ
സിംഹാ-സനമണയണമീ പ്രാർ-ത്ഥന മ്ശിഹാ
സ്തോത്രം-കർത്താവേ! സ്തോത്രം-കർത്താവേ!
നിത്യം-ശരണവുമേ സ്തോത്രം. ബാറെക്മോർ.